ത്രിപുര ബെലോണിയ സ്വദേശിയായ കമൽ കാന്ത് സെൻ ചൗധരി (26) എന്നയാളാണ് അറസ്റ്റിലായത്. ആസാമിലെ ​ഗുവാഹത്തിയിലെ ബി ബുറൂഹ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 31നാണ് സംഭവം. 

ഗുവാഹത്തി: ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർബുദ ബാധിതരായ മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പുരുഷ നഴ്സ് അറസ്റ്റിൽ. ത്രിപുര ബെലോണിയ സ്വദേശിയായ കമൽ കാന്ത് സെൻ ചൗധരി (26) എന്നയാളാണ് അറസ്റ്റിലായത്. ആസാമിലെ ഗുവാഹത്തിയില്‍ ബി ബുറൂഹ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 31നാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചികിത്സയിലുള്ള രോഗികൾ നൽകിയ പരാതിയിൽ മേൽ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ത്രിപുരയിൽവച്ച് ഞായറാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ മേൽ ഐപിസി 354എ, 376 376 (2) (ഇ), 511 എന്നീ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.