കൊല്‍ക്കത്ത: സ്വാമി വിവേകാനന്ദന്റേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും ജന്മദിനങ്ങള്‍ ദേശീയഅവധിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചുവെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ്. അവരുടെ ജന്മദിനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മമത ട്വിറ്ററില്‍കുറിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ജനുവരി 12-നും സുഭാഷ് ചന്ദ്രബോസിന്റേത് ജനുവരി 23-നുമാണ്.
