യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ ശരിയാക്കിയിട്ട് പശ്ചിമ ബംഗാളിലെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ബിജെപി നേതാക്കളെ പ്രചരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന വാദം തികച്ചും തെറ്റാണ്

കൊല്‍ക്കത്ത: മോദിയെ മാറ്റുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി നേതാക്കളെ പ്രചരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന വാദം തികച്ചും തെറ്റാണ്. തങ്ങള്‍ ഒരിക്കലും ഉദ്യോഗസ്ഥര്‍ക്ക് എതിരല്ലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാണ് എതിര് നില്‍ക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍ ശരിയാക്കിയിട്ട് പശ്ചിമ ബംഗാളിലെ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് മമതാ ബാനര്‍ജി പറഞ്ഞു. ഷില്ലോങില്‍ ഹാജരാകാന്‍ പറഞ്ഞത് സിബിഐയ്ക്ക് സൗകര്യപ്രദമായ സ്ഥലമായതിനാലാണ്. അവിടെ പോവുന്നതിന് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും മമത വ്യക്തമാക്കി.