സംഗീതജ്ഞ അന്നപൂർണ്ണദേവിയുടെ മരണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളോടും കുടുംബത്തോടും എന്റെ അനുശോചനം അറിയിക്കുന്നു.'' മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു.
ദില്ലി: ഇന്നലെ അന്തരിച്ച ക്ലാസിക്കൽ സംഗാതജ്ഞ അന്നാ പൂർണ്ണ ദേവിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് വെസ്റ്റ്ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് മമത അനുശോചനം അറിയിച്ചത്. തൊണ്ണൂറ്റിഒന്നാമത്തെ വയസ്സിലാണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മുംബൈയിലെ ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതയായി കിടപ്പിലായിരുന്നു അന്നാ പൂർണ്ണാദേവി.
''സംഗീതജ്ഞ അന്നപൂർണ്ണദേവിയുടെ മരണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളോടും കുടുംബത്തോടും എന്റെ അനുശോചനം അറിയിക്കുന്നു.'' മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗ്രഗണ്യയായ അന്നപൂർണ്ണ ദേവി പ്രശസ്ത സംഗീതജ്ഞൻ അലാദ്ദീൻ ഖാന്റെ മകളും പിൻഗാമിയുമാണ്.
