Asianet News MalayalamAsianet News Malayalam

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

man arrested for ips officer scam
Author
First Published Dec 6, 2016, 6:04 PM IST

മൂന്നാര്‍: ഐ പി എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിലായി. ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് ഷാമോനാണ് അറസ്റ്റിലായത്.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി മുഹമ്മദ് ഷാമോനാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കണ്‍ട്രോള്‍ റൂമില്‍നിന്നെന്ന് പറഞ്ഞ് മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തുന്നു. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്‍ പിറ്റേന്ന് മൂന്നാറില്‍ എത്തുമെന്നും വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നുമായിരുന്നു ഫോണ്‍കോളിന്റെ ഉള്ളടക്കം. തുടര്‍ന്നാണ് മുഹമ്മദ് ഷാമോന്‍ മൂന്നാര്‍ സ്‌റ്റേഷനിലെത്തുന്നത്. മൂന്നാറില്‍ ചില തര്‍ക്കങ്ങള്‍ പരിഹരിക്കാനുണ്ടെന്നും പൊലീസ് വാഹനം വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നിയ എസ് ഐ. ജിതേഷ് ഐ ഡി കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഐ ഡി കാര്‍ഡ് ഹോട്ടല്‍ റൂമിലാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്‌പി അനിരുദ്ധന്‍ എത്തി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. മുഹമ്മദ് ഷാമോന്റെ ബാഗില്‍നിന്നും യൂണിഫോമും വ്യാജരേഖകളും കണ്ടെത്തി. ഇടുക്കി എസ് പി എ.വി. ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം മുഹമ്മദ് ഷാമോന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഇയാള്‍ വന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Follow Us:
Download App:
  • android
  • ios