കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് സ്വദേശി എബിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് ആലുവ പോലീസ് പറയുന്നത് ഇങ്ങനെയാണ്, ഇടപ്പളളിയിലെ ലുലു മാള്‍ കാണിക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. കലൂരില്‍ കൊണ്ട് വന്നശേഷം ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മനോനില തകറാറിലായതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്. ആലുവ സി ഐ ടി ബി വിജയന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.