തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിന്റെ മതില്‍ ചാടി കടന്നയാളെ പിടികൂടി. ഇന്നലെ രാത്രിയില്‍ ശുചി മുറിക്ക് സമീപം കണ്ടത്തിയ ആളെ ജയില്‍ അധികൃതര്‍ ഫോര്‍ട്ട് പൊലീസിന് കൈമാറി. മുടവന്‍മുകള്‍ സ്വദേശി രാജീവാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.