വയനാട്: തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ഒരാളെ എക്‌സൈസ് പിടികൂടി. തൃശൂര്‍ സ്വദേശി സനു വില്‍സന്‍ (27) ആണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറടങ്ങുന്ന സംഘവും, തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് എക്‌സൈസ് സംഘവും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.