കടയുടമയും സഹായികളും അറസ്റ്റില്‍

ഭോപ്പാല്‍: ഭക്ഷണശാലയില്‍ നിന്ന് അധിക ഭക്ഷണം കഴിച്ചതിന് ജീവനക്കാരന് കടയുടമയുടെ മര്‍ദനം. മനീഷ് എന്ന ആള്‍ക്കാണ് മര്‍ദനമേറ്റത്. മധ്യപ്രദേശിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭവം. നല്‍കിയ പങ്കിനെക്കാളും അധികം ഭക്ഷണം ജീവനക്കാരന്‍ കഴിച്ചതാണ് കടയുടമയെ പ്രകോപിച്ചത്.ആശുപത്രിയില്‍ നിന്നുള്ള 20 കാരന്‍റെ ചിത്രം എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.

കടയുടമകളെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കും അടിയും ഇത്തരം ദാബകളില്‍‍‍‍‍ പതിവാണ്. ദില്ലിയിലെ ഒരു ദാബയില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഈയടുത്താണ്. ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞതിനാണ് കൊലപ്പെടുത്തിയത്.