പാമ്പുകളെ മിക്കവര്‍ക്കും പേടിസ്വപ്‌നമാണ്. ഉഗ്രവിഷമുള്ളതാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ കേട്ടോളു ഉഗ്രവിഷമുള്ള 50 അണലിയുമായി ഒരു യുവാവ് റെയില്‍വേ സ്‌റേറഷനിലെത്തി. സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് വിഷപാമ്പുകളെ കണ്ടെത്തിയത്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവശ്യയിലാണ് സംഭവം. കടുത്ത വിഷമുള്ള ഇനത്തില്‍പ്പെട്ട പിറ്റ് വൈപ്പര്‍ എന്നറിയപ്പെടുന്ന അണലി പാമ്പുകളായിരുന്നു.

 എന്നാല്‍ പാമ്പുകളെ കടത്തുന്നതിന്‍റെ കാരണം യുവാവ് പറയുന്നതിങ്ങനെ, വൈന്‍ ഉണ്ടാക്കുന്നതിനാണ് പാമ്പുകളെ വാങ്ങിയത്. ചൈനയിലെ കിഴക്കന്‍ മേഖലയില്‍ പാമ്പുകളെ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാലാണ് ഇവിടയെത്തി പാമ്പുകളെ വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 

തെക്കന്‍ ചൈനയിലുള്ള ഗുവാന്‍ഷുവിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്. നാലു കിലോ അണലിയെയാണ് വാങ്ങിയത്. അതേസമയം പാമ്പുകളെ കാട്ടില്‍ നിന്ന് പിടികൂടിയതാണെന്ന് വ്യക്തമായതോടെ അണലികളെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. ഇയാള്‍ക്കെതിരെ പൊതുജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. 

 അതേസമയം ചൈനയില്‍ പാമ്പ വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനമില്ലെന്നും ഇതിനായി ഉപയോഗിക്കുന്ന പാമ്പുകളെ വ്യവസായികമായി വളര്‍ത്തുന്ന ലൈസന്‍സ് വാങ്ങണം. ഈ പ്രദേശങ്ങളില്‍ പാമ്പ് വൈന്‍ മരുന്നായും ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ വ്യവസായികമായി വളര്‍ത്തുന്ന പാമ്പുകളെ വില്‍ക്കാറുണ്ട്. ഇതിന് വലിയ വില നല്‍കണം. ഇതാണ് മറ്റിടങ്ങളില്‍ നിന്ന് പാമ്പുകളെ കടത്തി കൊണ്ടുവന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 

 പാമ്പുകളെ അനധികൃതമായി കൈവശം വച്ചതിന് രണ്ടുവര്‍ഷം വരെയാണ് തടവ്. അതേസമയം പൊജുദനങ്ങളുടെ ജീവന്‍ അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് 10 വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.