കോതമംഗലം: കൊതമംഗലം പാണിയേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറുംപപടി സ്വദേശി ജോണ്‍ ആണ് മരിച്ചത്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായരുന്ന ജോണിന് നേരേ അപ്രതീക്ഷിതമായാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ജോണിന്റെ സഹോദരീ ഭര്‍ത്താവ് ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം കാട്ടാന ആക്രമിച്ചിരുന്നു.

ഇയാളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ജോണ്‍. കോട്ടാപ്പാറ വനത്തിലൂടെ നാല് കീലോമീറ്റര്‍ നടന്ന് വേണം ജോണിന് വീട്ടിലെത്താന്‍. തിരിച്ച് വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന മുന്നിലെത്തിയത്. ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ജോണിന്റെ മൃതദേഹം കോതമംഗലം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌