പരിക്കേറ്റ ആസാദിനെ ഓട്ടോ ഡ്രൈവര്‍ ജെസ്റ്റിനാണ് ആശുപത്രിയിലെത്തിച്ചത്.ഇടമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പുനലൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
അഞ്ചല്‍:നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചുകയറി റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. ആയിരനെല്ലൂര്‍ പയറ്റുവിള വീട്ടില്‍ ആസാദാണ് മരിച്ചത്. കൊല്ലം ആയിരനെല്ലൂര്‍ പ്രീമൈറി സ്കൂളിന് സമീപം തിങ്കളാഴ്ചയ ഏട്ടരയോടെയാണ് സംഭവം. പരിക്കേറ്റ ആസാദിനെ ഓട്ടോ ഡ്രൈവര്‍ ജെസ്റ്റിനാണ് ആശുപത്രിയിലെത്തിച്ചത്.
ഇടമണ്ണിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പുനലൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ ഇയാളെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി രണ്ടരയോടെ ആസാദിന്‍റെ നില ഗുരുതരമായി. പുനലൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിച്ചു. ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
