ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ കനത്ത മഴയെ തുടർന്ന് ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം സ്വദേശി ഹനീഫയാണ് മരിച്ചത്. കനത്ത മഴയിൽ ഇലക്ട്രിക്ക് ലൈൻ ഇയാളുടെ ദേഹത്തേക്ക് പൊട്ടി വീഴുകയായിരുന്നു.വ്യാപാരിയായ ഇയാൾ വാഴകുളത്ത് നിന്ന് പൈനാപ്പിൾ വാങ്ങി മടങ്ങുമ്പോൾ ആയിരിന്നു അപകടം. തൽക്ഷണം തന്നെ മരണം സംഭവിച്ചു