ആലപ്പുഴയില്‍ പാറമടയിലെ വെള്ളക്കെട്ടിൽ പ്രദേശവാസിയായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പയ്യനല്ലൂർ ആശാൻ വിളയിൽ ഗോപി (55) ആണ് മരിച്ചത്.

ചാരുംമൂട്‌: ആലപ്പുഴയില്‍ പാറമടയിലെ വെള്ളക്കെട്ടിൽ പ്രദേശവാസിയായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പയ്യനല്ലൂർ ആശാൻ വിളയിൽ ഗോപി (55) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച പുലർച്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പാറമടയുടെ മേലെക്കരയിൽ വീടിനടുത്തു നിന്ന് ഇയാളുടെ മൊബൈൽ ഫോണും, ടോർച്ച് ലൈറ്റും ലഭിച്ചതോടെ നാട്ടുകാർ വെള്ളക്കെട്ടിൽ പരിശോധന നടത്തി. തുടർന്ന് ചൊവ്വാഴ്ച (ഇന്ന്) രാവിലെ ഏറെ ആഴവും വിസ്തൃതിയുള്ള പാറമടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കായംകുളത്തു നിന്നും അഗ്നിശമന സേനാ യൂണിറ്റെത്തി വള്ളം ഉപയോഗിച്ചാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. നൂറനാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.