സർക്കാർ ഓഫീസിലെ ബെഞ്ച് തകര്‍ന്നുവീണ് പരിക്കേറ്റയാള്‍ മരിച്ചു കാപ്പാട് സ്വദേശി വത്സരാജ് ആണ് മരിച്ചത്
കണ്ണൂര്: കണ്ണൂരിൽ സർക്കാർ ഓഫീസിലെ ബഞ്ച് ഓടിഞ്ഞുവീണു പരിക്കേറ്റ തയ്യൽതൊഴിലാളി മരിച്ചു. കാപ്പാട് സ്വദേശി വത്സരാജ് ആണ് കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ സന്ദർശകർക്കായി ഇട്ട ബഞ്ചിൽ ഇരിക്കവേ ബഞ്ച് തകർന്നു വീണു മരിച്ചത്. ആഴ്ചകളോളം അഭിധാവസ്ഥയിൽ കിടന്ന വത്സരാജിന്റെ ചികിത്സ ഏറ്റെടുക്കാൻ പോലും അധികൃതർ തയാറായതുമില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ പതിനെട്ടാം തിയതി കുടുംബ സ്വത്ത് ഭാഗം വെക്കാൻ കാടാച്ചിറ സബ്റീജിസ്ട്രാർ ഓഫീസിൽ എത്തിയ വത്സരാജ് അതെ ഓഫീസ് തന്റെ ജീവനെടുക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയിയതല്ല. കാരണമായത് കാലുകൾ ഇളകി, കൈവരി തകർന്ന് ആടുന്ന ഈ ബെഞ്ചും നിരവധി തവണ അപകടം ഉണ്ടായിട്ടും പാഠം പടിക്കാതിരുന്ന ഉദ്യോഗസ്ഥരും. ഉയറമേരിയ വരാന്തയിൽ സന്ദർശകർക്കായി ഇട്ട ബഞ്ചിൽ ഇരുന്ന് വത്സരാജ് ബഞ്ച് തകർന്നു താഴേക്കു വീഴ്കയായിരുന്നു.
സുഷുമ്നാനാടി തകർന്ന് 20 ദിവസതത്തോളം ചികിത്സയിലായിരുന്നു ഇദ്ദേഹം. ചികിത്സ ചിലവ് താങ്ങാതെ മംഗലാപുരത്തു നിന്ന് പരിയാറത്തേക്ക് മാറ്റി. ചികിത്സ ഏറ്ററെടുക്കണം എന്നയാവശ്യം അംഗീകരിക്കാൻ തയാറാകാതിരുന്ന അധികൃതർ പരിക്കേറ്റയാളുടെ കുടുംബത്തെ സന്ദർശിക്കുക പോലും ചെയ്തതുമില്ല. ജില്ലാ കളക്ടർക്ക് അടക്കം പരാതിയും നൽകിയിരുന്നു.
ആകെ ചെയ്തത മുൻപും പല തവണ അപകടമുണ്ടാക്കിയ ബഞ്ച് വരാന്തയിൽ നിന്ന് ആളുകൾ കാണാത്ത മറ്റൊരിടത്തേക്ക് മാറ്റുക മാത്രം. ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നുമുതൽ വെന്റിലേറ്ററിൽ ആയിരുന്ന വത്സരാജിന്റെ മരണം ഇന്ന് ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. സംഭവത്തിൽ നിലവിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നഷ്ടപരിഹാരവും, കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു കൂടുതൽ ശക്തമായ നടപടികളിലേക്ക് പോകാനാണ് ബന്ധുക്കളുടെ തീരുമാനം.
