ഹൈദരാബാദ്: റെയില്‍ പാളത്തില്‍ പെര്‍ഫെക്ട് സെല്‍ഫിയ്ക്കായി കാത്തുനിന്ന യുവാവ് ആശുപത്രിയില്‍. ട്രയിന്‍ പാഞ്ഞെത്തുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് സെല്‍ഫി എടുക്കാന്‍ കാത്തുനിന്ന ശിവ ട്രെയിന്‍ തട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി 22 നാണ് ശിവയെ ഹൈദരാബില്‍ വച്ച് ട്രെയിന്‍ തട്ടിയത്. തന്റെ സ്മാര്‍ട്ട് ഫോണില്‍ നോക്കി ചിരിച്ച് വലത് കൈകൊണ്ട് ട്രയിനിന് നേരെ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പിറകില്‍ ട്രെയിന്‍ പാഞ്ഞുവരുന്നത് ആളുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ശ്രദ്ധിച്ചില്ല. നിമിഷ നേരംകൊണ്ട് ട്രെയിന്‍ ശിവയെ ഇടിയ്ക്കുകയായിരുന്നു. ട്രെയിനിടിയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
സെല്‍ഫി എടുക്കുന്നതിനിടെ നിരവധി പേരാണ് കുറച്ച് മാസങ്ങള്‍ക്കിടെ ഇന്ത്യയില്‍ മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ അറബിക്കടലില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിപ്പോയതിന് ശേഷം മുംബൈയിലെ നിരവധി സ്ഥലങ്ങളെ അധികൃതര്‍ സെല്‍ഫി നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു.
