മീൻ പിടിത്തത്തിനിടെ വെള്ളക്കെട്ടിൽ വീണ് വൃദ്ധന്‍ മരിച്ചു
പത്തനംതിട്ട: നിരണം കൊമ്പങ്കേരിയിൽ മീൻ പിടിത്തത്തിനിടെ വെള്ളക്കെട്ടിൽവീണ് തലവടി സ്വദേശി പത്രോസ് എബ്രഹാം (66) മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാർ പത്രോസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി
