പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്

ഭോപ്പാല്‍: പെണ്‍കുട്ടികളുടെ കോച്ചിംഗ് സെന്‍ററിന് പുറത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയവന് കുട്ടികള്‍ കൊടുത്തത് എട്ടിന്‍റെ പണി. മധ്യപ്രദേശിലെ ഒരു കോച്ചിംഗ് സെന്‍ററിന് പുറത്ത് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച യുവാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങുകയായരിന്നു. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസവും കോച്ചിംഗ് സെന്‍ററിലെത്തി നഗ്നതാ പ്രദര്‍ശനം നടത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇയാളെ കയ്യോടെ പിടികൂടി. പെണ്‍കുട്ടികള്‍ കൂട്ടമായി ഇയാളം മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചില്‍ സമാന സംഭവം ബംഗുളുരുവിലും ഉണ്ടായിരുന്നു. സ്വകാര്യഭാഗങ്ങള്‍ യുവതികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച പരമേഷ് എന്ന ആളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുടുങ്ങി. പാന്‍റ്സിന്‍റെ സിപ് ഊരി മാറ്റി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു ഇയാള്‍.