ഇടുക്കി: മുട്ടത്തുള്ള ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച കോടതി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പട്ടണക്കാട് സ്വദേശി വിജു ഭാസ്‌കറിനെ വാഗമണ്ണിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വാഗമണ്ണില്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അടച്ചിട്ട റിസോര്‍ട്ടിനും സമീപത്തുള്ള സെമിത്തേരിക്കുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചാണ് വിജുഭാസ്‌കര്‍ മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.