കടുവയെ ഉപദ്രവിച്ചയാള്‍ക്കെതിരെ നിയമനടപടി ദൃശ്യം പരിശോധിക്കുന്നുവെന്ന് സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ് അധികൃതര്‍

ദില്ലി: മത്സ്യബന്ധനത്തിന് പോകുന്ന ചെറിയ ബോട്ട് പുഴയുടെ നടുക്കെത്തിയപ്പോഴാണ് അവരത് കണ്ടത്. പുഴയുടെ നടുക്കായി നീന്തിപ്പോകുന്ന കടുവ. വെറും കടുവയല്ല, റോയല്‍ ബംഗാള്‍ ടൈഗര്‍. വെറുതേ നീന്തിപ്പോകുകയായിരുന്ന കടുവയെ ബോട്ട് പിന്തുടരുന്നു. പിന്നീട് സംഭവിച്ചത് കാണാം-

സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ് അധികൃതര്‍ ഇപ്പോള്‍ കടുവയെ ഉപദ്രവിച്ചയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വേട്ടയാടല്‍ മൂലം എണ്ണം കുത്തനെ കുറഞ്ഞ ബാംഗാള്‍ കടുവകളെ ഏറെ ശ്രദ്ധിച്ചാണ് നിലവില്‍ പരിപാലിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.