അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് വിദ്യാര്‍ത്ഥി ഇടക്കിടെ സംസാരിച്ചിരുന്നു. ഇത് പലവട്ടം പെണ്‍കുട്ടിയുടെ കാമുകന്‍ എതിര്‍ക്കുകയും ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കാണ്‍പൂര്‍: കാമുകിയോട് സംസാരിച്ചതിന് കാമുകനും സംഘവും പതിനാറുകാരനായ ആണ്‍കുട്ടിയെ മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കിദ്‍വെയ് നഗറിലാണ് ദാരുണ സംഭവം നടന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ആണ്‍കുട്ടി. അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് വിദ്യാര്‍ത്ഥി ഇടക്കിടെ സംസാരിച്ചിരുന്നു. ഇത് പലവട്ടം പെണ്‍കുട്ടിയുടെ കാമുകന്‍ എതിര്‍ക്കുകയും ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ബുധനാഴ്ച വൈകുന്നേരം വീണ്ടും കാമുകി ആണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മറ്റുസഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
