രോഗബാധിതരായ തന്‍റെ കുടുംബത്തിലെ ചിലരില്‍ ഇവര്‍ ആഭിചാരം പ്രയോഗിച്ചെന്ന സംശയത്തിന്‍റെ പുറത്താണ് സംഭവം. 26 കാരനായ ശ്യാം ബാസ്കേയാണ് അറസ്റ്റിലായത്.

ഭുവനേശ്വര്‍:ആഭിചാരത്തില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഗോത്ര വര്‍ഗക്കാരായ സ്ത്രീകളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ മായുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം. രോഗബാധിതരായ തന്‍റെ കുടുംബത്തിലെ ചിലരില്‍ ഇവര്‍ ആഭിചാരം പ്രയോഗിച്ചെന്ന സംശയത്തിന്‍റെ പുറത്താണ് സംഭവം. 

26 കാരനായ ശ്യാം ബാസ്കേയാണ് അറസ്റ്റിലായത്. കര്‍മി മുര്‍മു, സൂര്യമാണി ഹന്‍സ്ദ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജോബാ ഭാസ്കേ എന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇവരെ രെയ്‍രാനഗറിലെ ഗവര്‍ണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.