Asianet News MalayalamAsianet News Malayalam

കുടുംബത്തിന് മാനക്കേട്; പ്രണയിച്ച് വിവാഹം കഴിച്ച അനുജത്തിയെ സഹോദരൻ കൊന്ന് കെട്ടിതൂക്കി

പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ സാരി ഉപയോ​ഗിച്ച് വീടിന്റെ മച്ചിൽ കെട്ടിതൂക്കുകയായിരുന്നുവെന്ന് റോഷൻ പൊലീസിന് മൊഴി നൽകി. 

Man murders younger sister
Author
Mumbai, First Published Dec 18, 2018, 3:36 PM IST

മുംബൈ: കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് പ്രണയിച്ച് വിവാഹം കഴിച്ച അനുജത്തിയെ സഹോദരൻ കൊന്ന് കെട്ടിതൂക്കി. മഹാരാഷ്ട്രയിലെ ദിയോല താലൂക്കിലെ ദിവാദ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ സഹോദരൻ റോഷന്‍ സോനാവാനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി പ്രിയങ്ക(19)യാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം റോഷന്‍ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ചുവെന്ന് പെലീസ് പറഞ്ഞു.

ഡിസംബർ ഏഴാം തീയതിയാണ് പ്രിയങ്കയെ ദിവാദിലെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശേഷം പൊലീസ് വീട്ടിലെ മുഴുവൻ പേരെയും ചോദ്യം ചെയ്യുകയും എന്നാൽ റോഷന്റെ മറുപടിയിലെ വൈരുധ്യം കാരണം സ്റ്റേഷനിൽ കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ  കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച്  സഹോദരിയെ റോഷൻ  കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു.

പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ സാരി ഉപയോ​ഗിച്ച് വീടിന്റെ മച്ചിൽ കെട്ടിതൂക്കുകയായിരുന്നുവെന്ന് റോഷൻ പൊലീസിന് മൊഴി നൽകി. ആറ് മാസങ്ങൾക്ക് മുൻപാണ് പ്രിയങ്കയും നാസിക്കിലെ കല്‍വാന്‍ സ്വദേശിയായ അമോല്‍ അഹറും വിവാഹിതരായത്.

Follow Us:
Download App:
  • android
  • ios