വളർത്തുനായയെ കല്ലെറിഞ്ഞു; യുവാവിനെ ഉടമ വെടിവെച്ച് കൊലപ്പെടുത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Jan 2019, 9:45 AM IST
man shot dead in throwing stone for dog
Highlights

വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തർക്കത്തിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവിൽ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേർത്തു.

ദില്ലി: വളർത്തുനായയെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച് ഉടമ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ദില്ലിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം. മൂപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ചയായിരുന്നു സംഭവം. വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. എന്നാൽ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ രോക്ഷം പൂണ്ട് വീടിന് പുറത്തേക്ക് തോക്കുമായി വരികയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു.

വെടിയുതിര്‍ക്കുന്നതിന് മുന്നേടിയായി ഇരുവരും തമ്മില്‍ വാക്കുത്തർക്കത്തിൽ ഏര്‍പ്പെട്ടിരുന്നുവെന്നും കൃത്യം നടത്തിയ ശേഷം ഉടമ ഒളിവിൽ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേർത്തു. വെടിയേറ്റ അഫഖിനെ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ എത്തുച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഒളിവിൽ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചിൽ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
 

loader