മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ കുത്തുകയായിരുന്നു.
ആലപ്പുഴ: പുന്നപ്രയിൽ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര സ്വദേശി സച്ചിൻ(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ കുത്തുകയായിരുന്നു.
മകളുടെ മുന്നിൽ വച്ചാണ് സോളമൻ(40) യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടര്‍ന്ന് സച്ചിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പൊലീസ് അറസ്റ്റ് ചെയ്തു.
