പലരും പലതരം വ്യായാമവും പരിശീലനവും നടത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചിലത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ജര്‍മനിയില്‍ അരങ്ങേറിയത്. ജനനേന്ദ്രിയം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് ലിഫ്റ്റ് ചെയ്യാനായിരുന്നു യുവാവിന്‍റെ ശ്രമം. യഥാര്‍ത്ഥത്തില്‍ പണി പാളി. ഭാരക്കട്ടി ജനനേന്ദ്രിയത്തില്‍ നിന്ന് വേര്‍പ്പെടുത്താന്‍ കഴിയാതെ യുവാവ് കുഴഞ്ഞു. പഠിച്ച പണി പലതും നോക്കിയിട്ടും രക്ഷയില്ല, ഒടുവില്‍ ജിം അധികൃതര്‍ക്ക് അഗ്നിശമനസേനയെ വിവരം അറിയിക്കേണ്ടി വന്നു.
അഗ്നിശമനസേനാംഗങ്ങളെത്തി കട്ടി മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ജര്‍മന്‍ നഗരമായ വോംസിലില്‍ സെപ്തംബര്‍15 നായിരുന്നു സംഭവം. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ തൂക്കുകയായിരുന്നു. ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാര്‍ എത്തി. ഇവരും പരാജയപ്പെട്ടതോടെയാണ് അഗ്നിശമനക്കാര്‍ എത്തിയത്. യുവാവിന് അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് ഭാരക്കട്ടി മുറിച്ചു മാറ്റിയത്. എല്ലാവരെയും വലച്ച ഈ സംഭവത്തിന് ശേഷം അഗ്നിശമനസേന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇതുപോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി.
അഗ്നിശമന സേനയുടെ ഫേസ്ബുക്ക് പോസ്റ്റ്
