ജാർഖണ്ഡ്: വീടിന് സമീപം മലവിസര്‍ജനം നടത്തിയെന്നാരോപിച്ച് യുവാവിന് കഴുത്ത് ഞെരിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ പലമൗ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. കേസിൽ ചോട്ടു, മഹേന്ദ്ര എന്നി സഹോദരങ്ങളെ പൊലീസ്  അറസ്റ്റ് ചെയ്തത്. 
      
സംഭവത്തിൽ മനേഘർ റാം എന്നയാളെയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത്  മലവിസര്‍ജനം നടത്താൻ ശ്രമിച്ച മനേഘർ റാമുമായി മഹേന്ദ്ര വാക്കേറ്റം നടത്തിയിരുന്നു. ഈ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കേസിൽ പ്രതികളായ ചോട്ടുവിന്റെയും മഹേന്ദ്രന്റെയും പിതാവും മറ്റൊരു സഹോദരനും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ  ശക്തമാക്കിയതായി പൊലീസ് സൂപ്രണ്ടഡ് ഇന്ദ്രജിത്ത് മെഹതാ വ്യക്തമാക്കി. 
 
സംഭവത്തിൽ ദൃക്സാക്ഷികളായ റാമിന്റെ ഭാര്യയുടേയും മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇവരുടെ മൊഴി എടുത്തതായി പൊലീസ് പറഞ്ഞു.