മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ സംഭവത്തെ വിലയിരുത്തുന്നത്

ഹിസാര്‍: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ടാ​റി​നു നേ​രെ മ​ഷി​യേ​റ്. പൊതുപരിപാടിയില്‍ പങ്കെടുക്കവെ സുരക്ഷാ വലയം ഭേദിച്ചെത്തിയ പര്‍വീണ്‍ എന്നയാളാണ് മഷി കുടഞ്ഞത്. ഖട്ടാറിന്റെ കൈയിലും മുഖത്തുമെല്ലാം മഷി തെറിച്ചു. ഉടന്‍ തന്നെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് ഉന്നത ഉദ്ദ്യോഗസ്ഥര്‍ സംഭവത്തെ വിലയിരുത്തുന്നത്. പിടിയിലായ ആള്‍ ഐ​എ​ന്‍​എ​ല്‍​ഡി പ്ര​വ​ര്‍​ത്ത​ക​നാ​ണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ നിഷേധിച്ചു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.