ഭര്‍ത്താവുമായി വഴക്കിട്ട് ഒരു വയസ്സുള്ള ഇളയ മകളുമായി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഭാര്യ. മൂന്ന് വയസ്സുകാരി മകള്‍ മാത്രമേ വീട്ടിലുള്ളൂവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചത്. 

ദില്ലി: മൂന്ന് വയസ്സുകാരി മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 28 രാത്രിയില്‍ ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. സംഭവ സമയത്ത് മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അതിക്രൂരമായ സംഭവം നടന്നത്. 

ഭര്‍ത്താവുമായി വഴക്കിട്ട് ഒരു വയസ്സുള്ള ഇളയ മകളുമായി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഭാര്യ. മൂന്ന് വയസ്സുകാരി മകളെ ഭര്‍ത്താവിനൊപ്പം വിട്ടായിരുന്നു ഇവര്‍ പോയത്. മകള്‍ മാത്രമേ വീട്ടിലുള്ളൂവെന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ കുഞ്ഞിനെ പീഡിപ്പിച്ചത്. 

പിറ്റേന്ന് ഭാര്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ മകളെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കിടക്ക വിരിയില്‍ രക്തവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്കൊടുവില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ ദിവസം വീട്ടില്‍നിന്ന് മുങ്ങിയ ഇയാളെ നവംബര്‍ 30 ന് രാവിലെയാണ് പൊലീസ് പിടികൂടിയത്.