കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. 

വളപട്ടണം സ്വദേശി മനാഫാണ് സിറിയയില്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇയാള്‍ നാട്ടില്ലില്ല. 

2009-ല്‍ സിപിഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വധിച്ച കേസിലും ഇരട്ടപാസ്‌പോര്‍ട്ട് കേസിലും പ്രതിയായിരുന്നു മനാഫെന്നും ഇയാള്‍ നേരത്തെ എന്‍.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും പോലീസ് പറയുന്നു.