മന്ത്രിയായി ചുമതലയേറ്റശേഷം മംഗളവനം സന്ദര്‍ശിക്കാനെത്തിയതാണ് വനംവകുപ്പ് മന്ത്രി കെ രാജു. പക്ഷി സങ്കേതം പ്രത്യേക സംരക്ഷിത മേഖലയായി സംരക്ഷിക്കണണെന്ന കാര്യം ജസ്റ്റിസ് കെ സുകുമാരന്‍ ഉള്‍പ്പെടെയുളള മംഗളവനം ഉപദേശക സമിതി ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.മംഗളവനത്തിലെ പക്ഷികളുടെ സഞ്ചാരത്തിന് പുതിയ ഹൈക്കോടതി മന്ദിരം തടസ്സമാകുന്ന വിവരം സ്ഥലം എംഎല്‍എ ഹൈബി ഈഡനും മന്ത്രിയോട് പറഞ്ഞു.ഈ പ്രദേശം സംരക്ഷിതവനമേഖലയാക്കി സംരക്ഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇതിനായി പദ്ധതി നിര്‍ദേശം തയ്യാറാക്കി നല്‍കാനും മന്ത്രി നിര്‍ദേശിച്ചു
സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്ക് മംഗളവനത്തില്‍ ചെടി നട്ടിട്ടാണ് മന്ത്രി മടങ്ങിയത്.
