കൊച്ചി: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി കേസില്‍ മംഗളം ചാനല്‍ സി.ഇ.ഒ ആര്‍ അജിത് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരും ചാനല്‍ ഓഫീസില്‍ പ്രവേശിക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്‌ക്കണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളോ സ്വാധീനിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ കേസ് നിലവില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുകയാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്.