ഇപി ജയരാജനടക്കമുള്ള സിപിഐഎം നേതാക്കൾ രക്ഷാധികാരികളായി പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് 2010 ജനുവരിയിൽ വളപട്ടണം പുഴയോരത്ത് കണ്ടൽ തീം പാർക്ക് തുടങ്ങിയത്. എട്ടര ഏക്കറിൽ ആരംഭിച്ച പാർക്കിനായി കണ്ടൽ നശിപ്പിച്ചുള്ള നി‍മ്മാണം നടത്തിയെന്ന് പരിസ്ഥിതി പ്രവ‍ത്തകർ ആരോപിച്ചതോടെ പ്രതിഷേധം ശക്തമായി. 

പ്രശ്നം കെ.സുധാകരൻ ഏറ്റെടുത്ത് രാഷ്ട്രീയ സമരമാക്കുകയും ചെയ്തു. ഏഴ് മാസത്തിനകം പാർക്ക് ഹൈക്കോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കേന്ദ്രത്തിലുള്ള യുപിഎ സർക്കാരും പാർക്കിനെതിരായി നിന്നു. സിപിഐമ്മിന് കണ്ണൂരിലുണ്ടായ വലിയ തിരിച്ചടിയായിരുന്നു അത്. 

എന്നാൽ കഴിഞ്ഞ അഞ്ച് വർഷം നിസ്സംഗരായി നിന്ന സിപിഐഎം.ഭരണത്തിലേറിയതോടെ പാർക്ക് തുടങ്ങാനുള്ള ശ്രമം സജീവമാക്കുകയാണ്. വളപട്ടണത്ത് കഴിഞ്ഞദിവസം ഡിവൈഎഫ് സംഘടിപ്പിച്ച പരിപാടിയിൽ പാർക്ക് തുറക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ടൂറിസം സൊസൈറ്റി സുപ്രീം കോടതിയെ സമീപിച്ച് കണ്ടൽ പാർക്ക് നിലനിന്നിരുന്ന സ്ഥലം കൈകാര്യം ചെയ്യാനും കണ്ടൽ സംരക്ഷിക്കാനും ടൂറിസം സൊസൈറ്റിക്ക് അനുമതി നൽകിയിട്ടുണ്ട്. 

എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ഏതെങ്കിലും നിർമ്മാണപ്രവർത്തനം നടത്താൻ അനുവിദിച്ചിട്ടില്ല. അത്കൂടി നേടിയെടുക്കാൻ സിപിഐഎം ശ്രമം തുടങ്ങിയിട്ടുണ്ട്.എന്നാൽ പാർക്ക് തുടങ്ങിയാൽ ശ്കതമായി നേരിടുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്.