തിരുവനന്തപുരം: ഓട്ടോക്കാരനെ ഇടിച്ചിട്ട നിർത്താതെ പോയ കാറിനെ ഐജി പിന്തുടർന്നു പിടികൂടി. രാത്രിയോടെ ഐജി മനേജ് എബ്രഹാം ഓഫീസിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. കവടിയാറിൽ നിന്ന പട്ടത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയെ ഇടിച്ച കാർ നിർത്താതെ പോവുകായിരുന്നു.
അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ഗൺമാനെ ഇറക്കിയ ശേഷം ഐജി വാഹനത്തെ പിന്തുടർന്നു.
കവടിയാർ ടോൾ ജംക്ഷനിൽ വെച്ച് വാഹനത്തെ മറികടന്ന് പരിശോധിച്ചപ്പോഴാണ് ഡ്രൈവർ സ്ത്രീയാണെന്ന്മ നസ്സിലായത്. അതിനിടെ കൺട്രോൺ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് ട്രാഫിക് പൊലീസ് സംഭവ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
