ചെറുതും വലുതുമായ നാൽപതിലധികം ഉരുളുകളാണ് വെള്ളളളിൽ  മാത്രം പൊട്ടിയത്. ഉരുൾപൊട്ടലിന്‍റെ ബാക്കിയായി മലയുടെ ഒരു ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറിയിരിക്കുന്നു. ഈ ഭാഗത്ത് മാത്രം 18 വീടുകൾ അപകടാവസ്ഥയിലാണ്. മുളളരിങ്ങാട് ഒരു വീട് പൂർണ്ണമായി ഇടിഞ്ഞ് താഴ്ന്നു. ഇവരുടെയെല്ലാം ജീവിത സമ്പാദ്യമായിരുന്നു ഈ വീടുകൾ. ഉരുൾപൊട്ടലിൽ ജീവൻ തിരിച്ച് കിട്ടിയെങ്കിലും കിടപ്പാടം നഷ്ടമായതോടെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയാകും എന്നതിനെ കുറിച്ച് ഇവർക്ക് യാതൊരു നിശ്ചയമില്ല.

ഇടുക്കി:പ്രളയം ഒഴിഞ്ഞെങ്കിലും ഇടുക്കി വണ്ണപ്പുറത്തെ നിരവധി കുടുംബങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനാകുന്നില്ല. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമിയും വീടുകളും വിണ്ടുകീറി അപകടാവസ്ഥയിലായതാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്. വണ്ണപ്പുറം വെള്ളളളിലെ എഴുപത്തെട്ടു കുടുംബങ്ങൾ ഒരാഴ്ചയോളമായി ഈ ദുരിതാശ്വാസ ക്യാമ്പിലാണ്. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ക്യാമ്പിലെ ആർക്കും ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. കാരണം ഇവരിൽ പലരുടെയും ഭൂമിയുടെയും വീടുകളുടെയും അവസ്ഥയതാണ്.