മുംബൈ: സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തം രാജ്യം ശ്രദ്ധിച്ച സംഭവമായിരുന്നു. 14 പേര്‍ ഈ തീപിടുത്തത്തില്‍ മരിച്ചു. ഇതില്‍ 12 പേര്‍ സ്‌ത്രീകളാണ്. 21 പേര്‍ക്ക് പൊള്ളലേറ്റു.
നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്ലാറ്റുകളുമൊക്കെയുള്ള നാൽപ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന പബ്ബായിരുന്നു ശരിക്കും തീപിടുത്തതിന് ഇരയായത്. പലരും പുറത്ത് വരാനാകാതെയാണ് തീയ്ക്ക് ഇരയായത്. എന്നാല്‍ അപ്പോള്‍ ആ സംഭവത്തില്‍ ഹീറോയായി മറിയ ഒരു വ്യക്തിയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്.
തീപിടുത്ത ദുരന്തത്തിന് ശേഷം ഒരു പെണ്‍കുട്ടിയെ ചുമലിലേറ്റി രക്ഷിച്ച് കൊണ്ടുവരുന്ന പോലീസുകാരന്‍റെ ചിത്രം ഏറെ വൈറലായിരുന്നു. സുദര്‍ശന്‍ ഷിന്‍ഡേ എന്ന ഈ പോലീസുകാരന്‍റെ സമയോചിതമായ പ്രവര്‍ത്തനമാണ് ഏറെ ജീവിനുകളെ രക്ഷിച്ചത്.
ഞാന്‍ ആ സ്ഥലത്ത് എത്തുമ്പോള്‍ അവിടെ കണ്ണുകാണാന്‍ വയ്യത്ത പുകയായിരുന്നു. തീ വകവയ്ക്കാതെ മുകള്‍ നിലയിലേക്ക് കയറുകയാണ് ആദ്യം ചെയ്തത്. ഞാന്‍ എന്നോടൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരും എത്രപേരെ രക്ഷിക്കാം എന്ന് മാത്രമാണ് ചിന്തിച്ചത്. ഞങ്ങള്‍ക്ക് തീപിടിച്ച മുകള്‍ നിലയിലേക്ക് സ്ട്രെക്ച്ചറുകള്‍ കൊണ്ടുപോകാന്‍ പറ്റില്ലായിരുന്നു അതിനാല്‍ അവരെ ചുമലില്‍ ഏറ്റി പുറത്ത് എത്തി.
ദുരന്തസമയത്തെ മികച്ച പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ഷിന്‍ഡെ അടക്കമുള്ള പോലീസ് സംഘത്തെ മുംബൈ മേയര്‍ ആദരിക്കുന്നുണ്ട്. അതേ സമയം പബ്ബിന്‍റെ രണ്ട് മാനേജര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Many Who Survived Mumbai Pub Fire Owe Their Lives to This Hero Cop
