നിലമ്പൂര്‍ വനത്തിലെ നിന്ന് മാവോയിസ്റ്റുകളില്‍ നിന്ന് പോലീസ്  പിടിച്ചെടുത്ത പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളത്തരമാണ് നാടകത്തിന്റെ പ്രമേയം. ബിജെപിയുടെ നയങ്ങളെ വിമര്‍ശിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്‍ കി ബാത്തിനേയും പരിഹസിക്കുന്നു. കോണ്‍ഗ്രസ്, സി.പി.എം എന്നിവരുടെ നയങ്ങളേയും വിമര്‍ശനവിധേയമാക്കുന്നു. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയേയും പരിഹസിക്കുന്നുണ്ട്. ഇതിനൊപ്പം സോളാര്‍, 2-ജി അഴിമതികളെ കുറിച്ചും, ആദിവാസി, പരിസ്ഥിതി വിഷയങ്ങളിലെ ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്മയേയും ചോദ്യം ചെയ്യുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനുവേണ്ടി തയ്യാറാക്കിയതാവാം നാടകമെന്ന് പോലീസ് കരുതുന്നു. ആദിവാസി ഊരുകളില്‍ പ്രദര്‍ശിപ്പിക്കാനായി തയ്യാറാക്കിയതെന്നാണ് കരുതുന്നത്. നിലമ്പൂര്‍ വനത്തിലുണ്ടായിരുന്ന സംഘമാണോയിതെന്ന കാര്യത്തില്‍ പോലീസിന് ഉറപ്പില്ല. നിലമ്പൂര്‍, അട്ടപ്പാടി, വയനാടന്‍ കാടുകളിലായി 43 മാവോയിസ്റ്റുകളുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവരില്‍ ഉള്‍പ്പെട്ടവരാകാം ഇതെന്ന നിഗമനത്തിലാണ് പോലീസ്.