മലപ്പുറം: മലപ്പുറം നാടുകാണി കാട്ടില്‍ വച്ച് മാവോയിസ്റ്റ് നേതാവ് ലത കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീരണം. മലമ്പുഴ കൊട്ടേക്കാട് സ്വദേശിയായ ലത കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഒളിവിലായിരുന്നു. പശ്ചിമഘട്ട മേഖലയുടെ പേരില്‍ ഇറങ്ങിയ പത്രക്കുറിപ്പിലാണ് ലതയുടെ മരണം സ്ഥിരീകരിച്ചത്. 

ജുലൈ ആറിന് നാടുകാണി കാട്ടില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ ലത കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. ജീവന്‍ രക്ഷിക്കുന്നതിനുള്ള വൈദ്യസഹായം തേടാനായില്ലെന്നും മാവോയിസ്റ്റ് പശ്ചിമ മേഖല വ്യക്താവ് ജോഗിയുടെ പേരിലുള്ള പത്രക്കുറിപ്പ് വിശദീകരിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പോരാട്ടങ്ങള്‍ക്ക് എല്ലാം നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളാണ്.

 ലതയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കാനായില്ലെന്നും എല്ലാ ബഹുമതികളോടെയും നാടുകാണി ാട്ടില്‍ തന്നെ സംസ്‌കരിച്ചു എന്നും പത്രക്കുറിപ്പ് വിശദമാക്കുന്നു. മാവോയ്സ്റ്റ് നേതാവ് സി പി മൊയ്ദീന്റെ ഭാര്യയാണ് ലത. മീര എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. മലമ്പുഴ കൊട്ടേക്കാട് സ്വദേശിനിയായ ലത, കര്‍ഷക കുടുംബാംഗം ആയിരുന്നു.