ഓർമ്മകളുടെ കലാലയമുറ്റത്ത് എത്തിയവരെല്ലാം വീണ്ടും കൗമാരക്കാരായി

തിരുവനന്തപുരം പ്ലാറ്റിനം ജൂബിലി നിറവിൽ ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്. 75 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി വർഷങ്ങൾക്ക് ശേഷം 6000 ത്തിലധികം പൂർവ്വ വിദ്യാ‍ർത്ഥികളാണ് കോളേജിൽ ഒത്തുചേർന്നത്. ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഓർമ്മകളുടെ കലാലയമുറ്റത്ത് എത്തിയവരെല്ലാം വീണ്ടും കൗമാരക്കാരായി. വർഷങ്ങൾക്കുശേഷം കോളേജിൽ പഠിച്ചവരും പഠിപ്പിച്ചവരും 'റീ യൂണിൻ ഓഫ് ലെഗസി' എന്ന പേരിൽ ഒത്തുകൂടിയപ്പോൾ ബദനിക്കുന്നിനത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. രാവിലെ കവഡിയാർ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച വിന്‍റേജ് വാഹനങ്ങളുടെ റാലിയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.

ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിൽ വിദ്യാർത്ഥി ഐക്യത്തിന്റെ മുദ്രാവാക്യം വിളിയും ഉയർന്നു. കൊമ്പുകോർത്ത് ഏറ്റുമുട്ടിയവർ കാലാനന്തരം അടുത്ത ചങ്ങാതിമാരായി മാറിയതിന്റെയും പാർട്ടി മാറ്റത്തിന്റെയും കൂറുമാറ്റത്തിന്റെയും രസമുള്ള ഓർമ്മകളിലേക്കുള്ള ഒരു തിരിഞ്ഞ് നോട്ടം.

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമായി ആറായിരത്തിലധികം പൂർവ്വ വിദ്യാർത്ഥികളാണ് ആഘോഷങ്ങളുടെ ഭാഗമായി കലാലയത്തിൽ എത്തിയത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥി ജഗതി ശ്രീകുമാറിനെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു