തവനൂർ: കല്ല്യാണിയും സുഗന്ധിയും ഇനി അനാഥരല്ല, സനാഥരാണ്. തവനൂർ മഹിളാമന്ദിരത്തിൽ ഇന്നു രാവിലെ നടന്ന വിവാഹചടങ്ങോടെ ഇത്രക്കാലവും സർക്കാർ തണലിൽ കഴിഞ്ഞ ഇരുയുവതികൾക്കും ഇനി സ്നേഹിക്കാനും സ്വന്തമെന്ന് പറയാനും രണ്ട് കുടുംബങ്ങളുടെ സുരക്ഷിതത്വം കൂടി ലഭിക്കുകയാണ്.
തദ്ദേശസ്വയംഭരണസ്ഥാപന വകുപ്പ് മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീലാണ് സുഗന്ധിയുടേയും കല്ല്യാണിയുടേയും വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയാവാൻ സ്പീക്കർ പി.രാമകൃഷ്ണനും എത്തി. സുഗന്ധിയെ പ്രധേയസും കല്ല്യാണിയെ മനോജുമാണ് വിവാഹം ചെയ്തത്.
