ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് രാത്രി 7.25ന് പുറപ്പെടേണ്ട തിരുവനന്തപുരം - മംഗലാപുരം എക്‌സ്‌പ്രസ്, രാത്രി 10.10 ന് പുറപ്പെടേണ്ട ഏറണാകുളം - കാരയ്ക്കല്‍ എക്‌സ്‌പ്രസ് എന്നിവയും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ - ധന്‍ബാദ് എക്‌സ്‌പ്രസ് രാവിലെ 10 മണിക്കേ യാത്ര തുടങ്ങൂ. രാവിലെ 6.10ന് പുറപ്പെടേണ്ടിയിരുന്ന തിരുവന്തപുരം - ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്‌പ്രസ് ഉച്ചക്ക് 1.45നും രാവിലെ 8.50നുള്ള എറണാകുളം - ബിലാസ്പൂര്‍ എക്‌സ്‌പ്രസ് ഉച്ചക്ക് ഒന്നരയ്‌ക്കും മാത്രമെ പുറപ്പെടൂ എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.