വിടി ബല്‍റാമിന്റെ ഫേബ്‌സുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയെ ഒരു ജനപ്രതിനിധിയായ വിടി ബല്‍റാം മോശമായി ചിത്രീകരിച്ചതിനെതിരെയാണ് ഇടത് അനുഭാവികളുടെ പ്രതിഷേധം. 

മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയന് നേരെ വിരല്‍ ചൂണ്ടുന്ന താങ്കള്‍ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും ചിലര്‍ ചോദിക്കുന്നു. മാവോയിസ്റ്റുകളെ വളരാന്‍ അനുവധിക്കരുതെന്നും അവര്‍ നാടിന് ഭീഷണിയുമാണെന്നായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന ചെന്നിത്തലയുടെ പ്രതികരണം.