മലപ്പുറം: മലപ്പുറത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ ഇന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സി പി എം ഓഫീസില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ഫൈസല്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്.

രാവിലെ നാടായ എടപ്പാളില്‍ നിന്നും മലപ്പുറത്ത് എത്തിയ ഇടതു സ്ഥാനാര്‍ത്ഥി ആദ്യം ഫോട്ടോ ഷൂട്ടിലാണ് പങ്കെടുത്തത്. രാവിലെ 11 30 മണിക്കാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് നിശ്ചയിച്ചിരുന്നത് ഫോട്ടോഷുട്ടിന് ശേഷം സി പി എം ഓഫീസിലെത്തിയപ്പോഴേക്കും വൈകി.
നേതാക്കളെ കാണലും നാമനിര്‍ദ്ദേശപത്രിക വീണ്ടും പരിശോധിക്കലും കഴിഞ്ഞ ശോഷം പന്ത്രണ്ടരയോടെയാണ് കലക്ട്രേറ്റിലേക്ക് തിരിച്ചത്. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഫൈസല്‍ ഏഷ്യനെററ് ന്യുസിനോട് പറഞ്ഞു

ഇടതു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായാണ് കലക്ടറേറ്റിലേക്ക് വന്നത്. കലക്ടര്‍ അമിത് മീണക്ക് ന്‍പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സി പി എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, പി പി വാസുദേവന്‍, മന്ത്രി കെ ടി ജലീല്‍, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ എന്നിവരുമൊത്താണ് പത്രിക സമര്‍പ്പിച്ചത്.