തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. നടിക്കെതിരെ നടത്തിയ പരാമര്‍ശം കേരളസ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇത്തരം ജോര്‍ജുമാരുടെ പൂരം കേരളം വച്ചുപൊറുപ്പിക്കില്ലെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ തന്നെ വിമര്‍ശിച്ചവരെയും കേസെടുത്ത വനിതാ കമ്മീഷനെയും പി.സി. ജോര്‍ജ് എം.എംല്‍.എ പരിഹസിക്കുകയാണ് ചെയ്തത്. ജോര്‍ജിന്റെ വിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ജോര്‍ജില്‍ നിന്നും മൊഴി എടുക്കാനും കമ്മീഷന്‍ അനുമതി തേടി.