കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ സി ബി ഐയെ ഉപയോഗിച്ച് തുറങ്കലിലാക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് വൈക്കോ
ചെന്നൈ: മമതാ ബാനർജിയെ പിന്തുണച്ച് എം ഡി എം കെ അധ്യക്ഷൻ വൈക്കോ. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള മമതയുടെ പോരാട്ടത്തിനൊപ്പമാണ് എം ഡി എം കെ എന്ന് വൈക്കോ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് തുറങ്കലിലാക്കാനാണ് ശ്രമമെന്നും വൈക്കോ കൂട്ടിച്ചേർത്തു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി എസ് പി നേതാവ് മായാവതി എന്നിവർ മമതയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
