തന്നെ അപമാനിച്ചവർ‌ സിനിമ രം​ഗത്തെ അതികായർ ആയതിനാലാണ് പേര് പുറത്ത് പറയാത്തതെന്നും അമൈറയുടെ വാക്കുകൾ. പേര് പറയാൻ ധൈര്യമില്ല. സിനിമാരം​ഗത്ത് സുരക്ഷിതത്വം അനുഭവപ്പെടാത്തിടത്തോളം കാലം അവർക്കെതിരെ വിരൽ ചൂണ്ടാൻ പേടിയാണ്. 

ദില്ലി: ധനുഷ് നായകനായ അനേകൻ സിനിമ നായിക അമൈറ ദസ്തൂർ ആണ് ഏറ്റവും പുതിയ മീറ്റൂ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയിൽ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ നായകൻ ആവശ്യപ്പെട്ടതായി അമൈറ ആരോപിക്കുന്നു. നടനും സംവിധായകനും തന്നോട് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് അമേറയുടെ ആരോപണം. എന്നാല‍ ഇവർ ആരൊക്കെയാണെന്ന് പേര് വെളിപ്പെടുത്തിയിട്ടില്ല. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

തന്നെ അപമാനിച്ചവർ‌ സിനിമ രം​ഗത്തെ അതികായർ ആയതിനാലാണ് പേര് പുറത്ത് പറയാത്തതെന്നും അമൈറയുടെ വാക്കുകൾ. പേര് പറയാൻ ധൈര്യമില്ല. സിനിമാരം​ഗത്ത് സുരക്ഷിതത്വം അനുഭവപ്പെടാത്തിടത്തോളം കാലം അവർക്കെതിരെ വിരൽ ചൂണ്ടാൻ പേടിയാണ്. ഇനിയാരോടും ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തുറന്നു പറച്ചിലെന്ന് അമൈറ ചൂണ്ടിക്കാണിക്കുന്നു. ഒരു നടൻ ഒപ്പം അഭിനയിക്കുന്ന സമയത്ത് ഇഴുകിച്ചേർന്ന് അഭിനയിക്കാനും ഈ സിനിമയിൽ തന്നെ ലഭിച്ചതിൽ സന്തോഷിക്കുന്നുവെന്നും പറ‍ഞ്ഞു. അയാളെ തള്ളി മാറ്റി അനിഷ്ടം പ്രകടിപ്പിച്ചപ്പോൾ പിന്നീട് വളരെ മോശം അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നു. സംവിധായകനോട് പറഞ്ഞപ്പോൾ അക്കാര്യങ്ങളൊക്കെ ആസ്വദിക്കാനാണ് മറുപടി ലഭിച്ചത്.

മറ്റൊരു ഷൂട്ടിം​ഗ് സൈറ്റിൽ‌ സംവിധായകൻ മാനസികമായി വളരേയേറെ ബുദ്ധിമുട്ടിച്ചിരുന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. നടനെ അവ​ഗണിച്ചതിന് മാപ്പ് പറയേണ്ട സന്ദർഭവും വന്നിട്ടുണ്ട്. എന്നാൽ കാസ്റ്റിം​ഗ് കൗച്ചിന് വിധേയയായിട്ടില്ല. ഇനിയൊരിക്കലും ആർക്കും ഈ അനുഭവം ഉണ്ടാകരുതെന്നാണ് ആ​ഗ്രഹമെന്ന് അമൈറ ആവർത്തിച്ചു പറയുന്നു.