Asianet News MalayalamAsianet News Malayalam

ഇറച്ചി വ്യാപാരികളുടെ അനിശ്ചിതകാല സമരം; ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിലച്ചു

Meat sellers strike in UP Mutton chicken missing buyers fish for options
Author
Lucknow, First Published Mar 27, 2017, 6:39 PM IST

ലക്നോ: ഇറച്ചി വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ മാംസ വില്‍പ്പന നിലച്ചു.ഇറച്ചി വിഭവങ്ങള്‍ മാത്രം വിളമ്പുന്ന ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.നിസാരകാരണങ്ങള്‍ പറഞ്ഞ് കട അടപ്പിക്കുന്നുവെന്നാണ് ഇറച്ചി വ്യാപാരികളുടെ ആരോപണം. അനധികൃത അറവുശാലകള്‍ക്കെതിരെ മാത്രമാണ് ഉത്തര്‍പ്രദേശില്‍ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അനധികൃത അറുശാലകള്‍ക്കെതിരായ നടപടിയുടെ പേരില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല എന്നതടക്കമുള്ള നിസ്സാര കാരണണങ്ങള്‍ ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാര്‍ അറവുശാലകള്‍ പൂട്ടിക്കുന്നതിനെതിരെയാണ് ഇറച്ചി വ്യാപാരികളുടെ കടയടപ്പ് സമരം. സമരവുമായി സഹകരിക്കാത്ത മത്സ്യ വില്‍പ്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കേറി.

മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പോലീസ് അനുവദിച്ചില്ലെന്നാണ് മൊറാദാബാദ് സ്വദേശി ഷര്‍ഫറാസിന്റെ പരാതിയ്‌ക്ക് പകരം കോഴിക്കറി മതിയെന്നായിരുന്നു പൊലീസിന്റെ മറുപടി. അനധികൃത അറവുശാലയ്‌ക്കെതിരെ മാത്രമാണ് യുപിയില്‍ നടപടിയെന്നായിരുന്നു പാര്‍ലമെന്റില്‍ ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അംഗം അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി.

അതേസമയം, അനധികൃത അറവുശാലകള്‍ പൂട്ടാനുള്ള നടപടിയും പൂവാലന്മാര്‍ക്കെതിരായ ആന്റി-റോമിയോ സ്ക്വാഡുമടക്കം 50 ഓളം തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗം ചേരാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥെടുത്തത്. ദിവസം 18-20 മണിക്കൂര്‍ ജോലിചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജിവയ്‌ക്കാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്നലെ ഗോരക്പുരില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു പരാമര്‍ശം.

 

Follow Us:
Download App:
  • android
  • ios