കണ്ണൂര്‍ : കണ്ണൂരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. നിയമമന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തിലാകും യോഗം ചേരുക.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ എതിരാളികൾക്ക് സിപിഎമ്മിനെ ആക്രമിക്കാൻ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നുവെന്ന് പി ജയരാജന്‍ ആരോപിച്ചു. കണ്ണൂർ കലാപ ഭൂമിയാക്കാൻ സംഘ പരിവാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.
അതേസമയം കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇതിനായിരുന്നു കൊട്ടേഷൻ കിട്ടിയത്. ഇനി പിടികിട്ടാൻ ഉള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ്.
അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേരും ഷുഹൈബിനെ വെട്ടിയവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
