എടിഎമ്മിലേക്ക് പോയ ബാങ്ക് ഉദ്യോഗസ്ഥനെ കൊള്ളയടിച്ചു 54 ലക്ഷത്തിനായി പൊലീസ് തെരച്ചില്‍ തുടരുന്നു
റാഞ്ചി: ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാങ്ക് ഉദ്യോഗസ്ഥന്റെ കയ്യില് നിന്നും 54 ലക്ഷം തട്ടിയെടുത്തു. ജാര്ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് ബാങ്ക് എടിഎമ്മില് പണം നിറയ്ക്കുന്നതിനായി സുരക്ഷാഭടന്റെ കൂടെ ഇരുചക്രവാഹനത്തില് സഞ്ചരിക്കുകയായിരുന്നു. എന്നാല് ഇവരുടെ വാഹനത്തെ ഇടിച്ചിട്ടശേഷം രണ്ടുബാഗുകളിലായി ഉണ്ടായിരുന്ന പണം അക്രമികള് തട്ടിയെടുക്കുകയായിരുന്നു. അക്രമികള്ക്കായി പൊലീസ് തെരച്ചില് തുടരുകയാണ്.
