ലോകതാരമെന്ന് അറിയപ്പെടാന്‍ മെസിക്ക് ഒരു ലോകകപ്പിന്റെ ആവശ്യമില്ല

ബാഴ്‌സലോണ: ലിയോണല്‍ മെസി എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളെന്ന് മുന്‍ ബാഴ്‌സലോണ മധ്യനിരതാരം ഗയ്‌സ്‌ക മെന്‍ഡീറ്റ. ലോകതാരമെന്ന് അറിയപ്പെടാന്‍ മെസിക്ക് ഒരു ലോകകപ്പിന്റെ ആവശ്യമില്ലെന്നും മെന്‍ഡീറ്റ.

മെന്‍ഡീറ്റ തുടര്‍ന്നു- ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും മെസി ഇതിഹാസ താരമാണ്. മെസി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ നിരവധി ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മെസി. 

ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും മെസി ഇതിഹാസ താരമാണ്.

ലോകകപ്പില്‍ ഞാന്‍ സ്‌പെയ്‌നിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ എനിക്ക് മെസിയേയും പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നു. എനിക്ക് മെസിയെ നന്നായി അറിയാമെന്നും മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.